Tuesday, August 19, 2008

ശിവനസമുദ്ര, തലക്കാട്‌ (Shivanasamudra, Talakad)

ശിവനസമുദ്ര, ബാംഗ്ലൂരില്‍ നിന്നും 120km വിട്ടു, മനോഹരമായ, വെള്ളചാട്ടം. കാവേരി നദി ഭൂമിയില്‍ ചിത്രീകരിച്ച പ്രകൃതിയുടെ മറ്റൊരു ഭംഗി. ശിവനസമുദ്രം ബ്ബ്ലഫ്‌ എന്നും അറിയപെടുന്നുണ്ട്‌. ഞങ്ങള്‍ 3 ബൈക്കില്‍ 17th രാവിലെ 6 മണിക്കു ബാംഗ്ലൂരില്‍ നിന്നും തിരിച്ചു, ഞാനും, അവിനും, മുസ്തഫയും, സുജിത്തും, മിബിനും പിന്നെ സുമോജും. വല്യേട്ടന്‍ ഇല്ലെന്ന വിഷമം ഉണ്ടെങ്കിലും, ഞങ്ങള്‍ നേരെ കനകപുര റോഡ്‌ ലക്ഷ്യം വച്ചു പിടിച്ചു.

രാവിലെ 10:40ക്കു ഞങ്ങള്‍ ശിവനസമുദ്രം എത്തി, പ്രകൃതിയുടെ മനോഹരം എന്നല്ലാതെ എന്തു പറയാന്‍. കാവരി നദി പാറകെട്ടുകള്‍ക്കിടയിലൂടെ താഴെക്കു രണ്ടായി 75 മീറ്റര്‍ താഴെക്കു പതിക്കുന്ന കാഴ്ച്ച. ഒന്നു ഗഗനചുക്കി എന്നും മറ്റേതു ഭാരചുക്കി എന്നും അറിയപെടുന്നു. അതിനു മുകളില്‍ ശിവനസമുദ്ര 700 ഏക്കര്‍ പരന്നു കിടക്കുന്നു, അതു താഴെക്കു ഇടുങ്ങിയ പാറകെട്ടിലൂടെയൊലിച്ചു, താഴെക്കെത്തിയാല്‍ രാണ്ടായി തിരിഞ്ഞു, രണ്ടു മനോഹരമായ വെള്ളചാട്ടമായി ശിവനസമുദ്രയെ പ്രകൃതിയുടെ നിഘണ്ടുവിലെഴുതി ചേര്‍ക്കുന്നു.

ഞങ്ങള്‍ അവിടെ കുറച്ചു വീക്ഷിച്ച ശേശം, നേരെ തല്‍ക്കാടിലും കൂടെ സന്ദര്‍ശിക്കാം എന്നു തീരുമാനിച്ചു, ശിവനസമുദ്രത്തില്‍ നിന്നും 30km വിട്ടു. വണ്ടി നേരെ തല്‍ക്കാട്‌ ലക്ഷ്യം വച്ചു നീങ്ങി, അങ്ങോട്ടുള്ള റോഡു വളരെ മോശമായിരുന്നു, പക്ഷേ, സുജിതിനു മാത്രം റോഡിലെ കുഴി കാണാത്തതു കൊണ്ടാണോ, അതോ നാട്ടില്‍ പോയതിനു ശേശം, ഈ കുഴി ഒന്നും പോര എന്നു തോന്നിയതു കൊണ്ടാണൊ എന്നറിയില്ല, വണ്ടിയുടെ സ്പീഡിനു ഒട്ടും കുറവുണ്ടായിരുന്നില്ല, ആ പൊട്ടി, കുഴിയായി കിടക്കുന്ന റോഡിലൂടെ, 60-80 സ്പീഡില്‍ വണ്ടി വിട്ടു. ബാക്കിലിരിക്കുന്ന എന്റെ നടുവിന്റെ പണി തീരാത്തതു എന്റെ ഭാഗ്യം മാത്രം.


Talakad തലക്കടു, ചരിത്ര പ്രസിദ്ധമായ ഈ സ്ഥലം, ശിവന്റെ ഭക്തി കേന്ദ്രമാണു. അതെല്ലാം ഇപ്പ്പ്പോള്‍ മണല്‍ കൊണ്ടു നിറഞ്ഞു കിടക്കുന്നു. ശിവന്റെ ദേവാലയം കൊണ്ടു ഭക്തിസാന്ദ്രമാണിവിടം. കാവരി നദിയുടെ വെള്ള ശേഖരസ്ഥലമാണെന്നു തോന്നും. അവിടെ ഇരുന്നു ക്ഷീണിച്ചപ്പോള്‍, ഉച്ചഭക്ഷണവും കഴിച്ചു മെല്ലെ മരത്തിലൂടെ കളിച്ചു ഞങ്ങള്‍ തിരിച്ചു ബാംഗ്ലൂരിലേക്കു തിരിച്ചു.


7 comments:

  1. കൊള്ളാം റഫീക്കേ..
    വിവരണവും ഫോട്ടോസും പിന്നെയീ യാത്രയും
    ആശംസകളോടെ

    ReplyDelete
  2. റഫീക്കേ,
    ഇനിയും ഇങ്ങനെ പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ച് പോസ്റ്റൂ.... അഭിനന്ദനങ്ങള്‍

    ReplyDelete
  3. കൊള്ളാം..നല്ല വിവരണങ്ങളും ഫോട്ടോകളും. ഇനിയിം നല്ല സ്ഥലങ്ങൾ ഈ ബ്ലോഗിലൂടെ കാണാമല്ലോ അല്ലേ..

    ReplyDelete
  4. ശിവനസമുദ്ര.. പേരു പോലെ തന്നെ മനോഹരമായ സ്ഥലം..
    യാത്രവിവരണം നന്നായിട്ടുണ്ട്..
    ഇതു പോലെയുള്ള ഒരുപാടു സ്ഥലങ്ങ്ചാല്‍ സന്ദര്‍ശിക്കു..
    ഈ ബ്ലോഗില്‍ ഇനിയും ഇതു പോലെ മനോഹരന്ഘലായ സ്ഥലങ്ഘനെ പട്ടി മനോഹരമായ വിവരനന്ഘല്‍ പ്രതീക്ഷിക്കുന്നു..
    ആശംസകളോടെ ഹാര്‍മണി..

    ReplyDelete
  5. ഈ ചിത്രങ്ങള്‍ക്കും വിവരണത്തിനും ഒരുപാട് നന്ദി...മനോഹരം ഈ ചിത്രങ്ങള്‍....

    ReplyDelete
  6. നല്ലൊരു സ്ഥലത്തെക്കുറിച്ചു കൂടി അറിഞ്ഞു

    ReplyDelete
  7. വിവരണം നന്നായി...ബാംഗ്ളൂരായിരുന്ന സമയത്തു നടത്തിയ ശിവനസമുദ്രയാത്ര ഓര്‍മ്മ വന്നു,

    ReplyDelete

Labels