Friday, May 16, 2008

മേക്കേതാത്തു- MEKEDATU

ശനിയാഴ്ച്ച രാത്രി 8 മണി, അവിന്റെ ഫോണ്‍ കോള്‍.... ഞാന്‍ ഫോണ്‍ എടുത്തു.
അവിന്‍: ഹലോ, ഡാ ഒരു കോണ്‍ഫ്രന്‍സ്‌ ഉണ്ട്‌.
ഞാന്‍: ഓകെ.
അവിന്‍ എല്ലാരെയും കോള്‍ ചെയ്തു.
വിവെക്‌: ആരൊക്കെയുണ്ട്‌..??
ഞാന്‍: ഞാനുണ്ട്‌
സുജിത്‌: ഞാനും.
മിബിന്‍: ഞാനും ഉണ്ടേ..!!
അപ്പുറത്തു നിന്നും സുമോജിന്റെ ഒരു ഹലോ കേട്ടു, അപ്പൊള്‍ അവനും ഉണ്ടെന്നു മനസ്സിലായി,
അവിന്‍: അപ്പോഴെന്താ പ്ലാന്‍, നാളെ നമ്മളെല്ലാരും കൂടെ ഒരു ട്രിപ്പ്‌ പോകുന്നു... എങ്ങിനെയാ പ്ലാന്‍??, തീരുമാനിക്കൂ.

സുജിത്‌: ഞാന്‍ റെഡി, എങ്ങോട്ടാ.?? എപ്പോഴാ പോകുന്നെ..??

സുമോജ്‌: ഞാനും ഒക്കെ യാ.. എപ്പോഴാ രാവിലെ എനിക്കു അമ്മയെ പിക്ക്‌ ചെയ്യാന്‍ പോണം

വിവേക്‌: ഞാന്‍ വരുന്നില്ല, എനിക്കു നാളെ കുറച്ചു പണിയുണ്ട്‌.

മിബിന്‍: എനിക്കു നാളെ വര്‍ക്കുണ്ട്‌. നിങ്ങള്‍ നേരെത്തെ പറയണ്ടെ. ഇന്നെലെ ഞാന്‍ ലീവെടുത്തതാ. നിങ്ങള്‍ പറഞ്ഞിരുന്നേല്‍ ഞാന്‍ നാളെക്കു ലീവാക്കിയെനെ.. ഇനി പറ്റില്ല.

ഞാന്‍: ഞാന്‍ വിവേക്‌ വരുന്നുണ്ടെങ്കിലെ വരുന്നൊള്ളു.. ഇല്ലെങ്കില്‍ ഞാനില്ല...

അതിനിടയില്‍ അവിന്‍ എങ്ങൊ പൊയി.. വീണ്ടും വന്നു..
സുജിത്‌: ഓക്കെ, എന്നാ ആരൊക്കെയാ വരുന്നതു എന്നു തീരുമാനിച്ചിട്ടു പറ.

ഞാന്‍: ഓക്കെ, എന്നാ നമുക്കു എല്ലാം തീരുമാനിച്ചിട്ടു ഒരു രാത്രി 10 മണിക്കു വീണ്ടും വിളിക്കാം, അപ്പോഴേക്കും എല്ലാരും തീരുമാനിക്കട്ടെ.

സമയം 10:15PM, അവിന്‍ വീണ്ടും വിളിച്ചു.
കോളില്‍ ഞാനും, സുജിത്തും, അവിനും, സുമോജും.
വിവേകിനെ വിളിച്ചിട്ടെടുക്കുന്നില്ല്ല,
സുജിത്‌: അപ്പോല്‍ ഞാന്‍ രാവിലെ 6:30 നു ഇക്കാനെ പിക്ക്‌ ചെയ്യാം.

സുമൊജ്‌: എനിക്കു 7:30നു അമ്മെനെ കൊണ്ടെരാന്‍ പോണം.

സുജിത്‌: അതെല്ലാം നീ പൊയിട്ടു വാ, അവിനെ നീ വിവെകിനെ വിളിച്ചിട്ടു, അവനോടു 7:30 ആവുമ്പൊഴെക്കും റഫീഖിന്റെ വീട്ടിലേക്കു വരാന്‍ പറ.

അവിന്‍: ശരി.

സുജിത്‌: ഞാന്‍ എല്ലാരെം വിളിച്ചെണീപ്പിക്കാം.
ഞാന്‍: എന്നാ ഷരി.. ശുഭ രാത്രി, നാളെ കാണാം.
അവിന്‍, സുജിത്‌, സുമോജ്‌: ഗുഡ്‌ നൈറ്റ്‌.

11 മെയ്‌, ഞായറാഴ്ച്ച പുലര്‍ച്ച:

രാവിലെ 6 മണിക്കു സുജിതിന്റെ കോള്‍, ഇക്കാ ഗുഡ്‌ മോര്‍ണിംഗ്‌, എണീറ്റോ..??
ഞാന്‍: ഇല്ല. എണീക്കാ.. ശുഭ ദിനം.
സുജിത്‌: ഹ്ഹ്മ്മ്.. എന്നാ റെഡി ആയി നിക്കൂ ഞാന്‍ അവിടെ 6:45 ആവുംബൊഴേക്കുമെത്തും, നീ വിവെകിനെ ഒന്നു വിളിക്കൂ.
ഞാന്‍: ശരി.

ഞാന്‍ വിവെകിനെ ഫോണ്‍ ചെയ്തു, ഡാ റെഡി ആയോ..??
വിവേക്‌: ഇല്ലടാ.. ഞാന്‍ വരുന്നില്ല.. നിങ്ങള്‍ പൊക്കോ.
ഞാന്‍: എന്തേ..??
വിവേക്‌: കുറചു പണിയുണ്ടെടാ..
ഞാന്‍: ശരി, എന്ന ഞാന്‍ പോയി ഫ്രഷ്‌ ആയെച്ചു വരാം.

എനിക്കറിയായിരുന്നു വായ്‌ നോക്കാന്‍ കിട്ടുന്ന ഒരു ചാന്‍സും വിവേക്‌ ഒഴിവാക്കില്ല എന്നു, അതു കൊണ്ടു അവന്‍ വരും.

സമയം 6:45, ഞാന്‍ വിവേകിനെ വീണ്ടും ഫോണ്‍ ചെയ്തു,
എവിടാ..??
വിവേക്‌: ഞാന്‍ ഇപ്പൊ വരാം. 10 മിനുട്ട്‌ ഇറങ്ങുവാ.


7 മണി ആയപ്പോള്‍ വിവേകെത്തി, സുജിയും വന്നു ഞങ്ങള്‍ സുജിടെ കാറില്‍ അവിന്റെ ഓഫീസിലേക്കു തിരിച്ചു, 24 മണിക്കൂറും ഓഫീസില്‍ ഇരിക്കുന്ന അവിനെ പിക്ക്‌ ചെയ്യാന്‍ വെറെ എവിടെയും പോവേണ്ട എന്നു ഞങ്ങള്‍ക്കാറിയാം. അവിനെ പിക്ക്‌ ചെയ്തു, അപ്പോഴേക്കും സുമോജ്‌; അവന്റെ അമ്മ ബാംഗ്ലൂര്‍ വരുന്നുണ്ടായിരുന്നു, അമ്മെയെ പിക്ക്‌ ചെയ്തു വീട്ടില്‍ എത്തിയിരുന്നു.
സുമോജിനൊടു ബന്നാര്‍ഗട്ട റോഡിലെ ഷോപ്പേര്‍സ്‌ സ്റ്റൊപിന്റെ അടുത്തു വരാന്‍ പറഞ്ഞു.
അപ്പോഴാണു അന്നു വിദ്യയുടെ (ഞങ്ങളുടെ കുട്ടി വക്കീല്‍)ഇന്റെ Birthday ആണെന്നു ഒര്‍ത്തതു, അവിന്‍ എല്ല്ലാരെം കോണ്‍ഫ്രന്‍സിട്ടു, എന്നിട്ടു വിദ്യയെ വിളിച്ചു, ഫോണ്‍ എടുത്ത ഉറ്റനെ,
Happy Birthday പാടി,
Happy Birth day to you..!!!
Happy Birth day to you..!!!
Happy Birth day to you..!!!
Happy Birth day to you dear kutti vakkeeeel...!!!
അങ്ങിനെ വിദ്യയൊടും അവളുടെ ചേച്ചി.. കോഴി വക്കീലിനോടും (ലക്ഷ്മി)യോടും എല്ലാം സംസാരിച്ചു.
അപ്പോഴേക്കും ഷോപ്പെര്‍സ്‌ സ്റ്റൊപിന്റെ അടുതെത്തി, സുമോജിനെ പിക്ക്‌ ചെയ്തു.

സുമോജ്‌ അമ്മ കൊണ്ടു വന്ന ചോക്കലേറ്റും, പിന്നെ കുറച്ചു ബിസ്കറ്റും കൊണ്ടു വന്നിരുന്നു.
സമയം 7:45AM, ഞങ്ങളുടെ കാര്‍ കനകപുര റോഡ്‌ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു, അപ്പോള്‍ എവിടെ പോവണം എന്നായി ചര്‍ച്ച വിഷയം..?? മേക്കെതാത്തു(Mekedatu) വേണൊ..?? അതൊ ശിവനസമുദ്രം വെണോ..??
അങ്ങിനെ ഒരു തീരുമാനം ആവാതെ വന്നപ്പൊള്‍ ടോസ്‌ ഇടാന്‍ തീരുമാനിചു, വ്വിവെക്‌-റ്റൊസ്സ്‌ ഇട്ടു, അങ്ങിനെ ഞങ്ങല്‍ മ്മേക്കേഡാടൂ പൂവാന്‍ തീരുമാനിച്ചു.

മേക്കെതാത്തു, എന്നു പരഞ്ഞാല്‍ ആടു (Goat) ചാടുക എന്നൊക്കെയാനു അര്‍ത്ഥം, ബാംഗ്ലൂരില്‍ നിന്നും കനകപുര റോഡിലൂടെ 95km, കാവേരി നദി പാറ കെട്ടുകള്‍ക്കിടയിലൂടെ തിങ്ങി നിറഞ്ഞൊഴുകുന്ന മനോഹരമായ സ്ഥലം, അവിടെ ഒരു സ്ഥലത്തു ആടിനു ആ നദി ചാടി കടക്കാം, അതു കൊണ്ടാണു ഈ സ്ഥലം മേക്കെതാത്തു എന്നറിയ പെടുന്നതു.


കാര്‍ ഡ്രൈവര്‍ സുജി, ഇടക്കു സി.ഡി. ഓണ്‍ ചെയ്തു, കുറച്ചു ഹിന്ദി പാട്ടും, പിന്നെ കവിതയുമൊക്കെ ഇട്ടു യാത്രക്കു കൊഴുപ്പു ചേര്‍ത്തു.

വഴിയില്‍ വണ്ടി നിര്‍ത്തി, വിവെകിനു 1 നു പോവണം, വിവെക്‌ ട്രസ്റ്റ്‌ ഉള്ളിടത്തെ 1 നു പോവൂ എന്നു നിര്‍ബന്ധമായിരുന്നു, അതു കാരണം എതോ ട്രസ്റ്റിന്റെ ബോര്‍ഡിനു മുമ്പില്‍ അവന്‍ ട്രസ്റ്റ്‌ ചെയ്തു, അതു കഴിഞ്ഞു വീണ്ടും യാത്ര തുടങ്ങി.

ഒന്നു വിശ്രമിക്കാന്‍ കാര്‍ വഴിയില്‍ വീണ്ടും നിര്‍ത്തി, ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ വെണ്ടി ഒരു തട്ടു കടയില്‍ കയറി. ഞങ്ങല്‍ ഇടലി ഒര്‍ഡര്‍ ചെയ്തു, അപ്പോള്‍ വഴിയിലൂടെ ഒരു കല്യാണ പാര്‍ട്ടി പോവുന്നുണ്ടായിരുന്നു, അപ്പോള്‍ വിവേകിനു ഇടലില്‍ കഴിക്കണ്ട കല്യാണം കഴിച്ചാ മതിയെന്നായി.
വിവെകിന്റെ ആ ആഗ്രഹം ഞങ്ങള്‍ വീട്ടില്‍ വിളിച്ചറിയിക്കാം എന്ന തീരുമാനത്തോടെ സന്തോഷിപ്പിച്ചു.
പ്രാതല്‍ കഴിച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി, വഴിയില്‍ മേക്കെതാത്തു 87km എന്നു കണ്ടു, അതിനിടക്കു വഴിയില്‍, സുജിതിനു വിദ്യയ്ദെ B'day bumbs എറ്റു വാങ്ങാന്‍ വിദ്യ എല്‍പ്പിച്ചിരുന്നു, അതു പോലെ വിവെകിന്റെ ക്യാമറ ബാറ്ററി ചാര്‍ജ്‌ ചെയ്യാത്തതിനും, സുമൊജ്‌ മിണ്ടാതിരുന്നതിനും എല്ലാം കൂടെ, വഴിയില്‍ നിര്‍ത്തി, ഒന്നാഘോശിച്ചു.
എല്ലാരെം പൊക്കി അടിച്ചു. അടി പരസ്പരം എല്ലാര്‍ക്കും കിട്ടിയതു കൊണ്ടു ആരും ഒന്നും പറഞ്ഞില്ല കിട്ടിയതു ഏറ്റു വാങ്ങി മിണ്ടാതിരുന്നു.


















അതു കഴിഞ്ഞപ്പൊ വിവേകിനെ കാണാനില്ല, അപ്പൊ തൊട്ടടുതുള്ള മരത്തില്‍ നോക്കുമ്പോള്‍, അതിലുണ്ട്‌ ഷര്‍ട്ടും പന്റും ഇട്ട ഒരു കുരങ്ങന്‍, വിവേകിന്റെ അതെ ഫേസ്‌. അതു കണ്ടപ്പൊ അവിനും മരത്തിലേക്കോടി കേറി, അതു കണ്ടാല്‍, മുമ്പു അവിനു മരം കേറ്റായിരുന്നു ജോലി എന്നു തോന്നി പോവും, അതു കണ്ടപ്പോള്‍, എനിക്കും മരം കേറാന്‍ കൊതിയായി. ഞാനും മെല്ലെ മരത്തിലേക്കു വലിഞ്ഞു കേറി.

അവിടെന്നു വീണ്ടും ഞങ്ങള്‍ മുന്നോട്ടു നീങ്ങി, ഞങ്ങള്‍ മെല്ല്ലെ പ്രാശാന്ത സുന്ധരമായ മേക്കെതാത്തു എത്തി തുടങ്ങി, ഒരു 9 മണിയയപ്പോഴേക്കും ഞങ്ങല്‍ മേക്കെതാത്തു എത്തി. വണ്ടി പാര്‍ക്കു ചെയ്തു, അവിടെ നിറയെ ആളുണ്ടായിരുന്നു, പന്നി വെള്ളത്തിലറങ്ങിയ പോലെ കുറെ തടി മാടന്മാര്‍ വെള്ളത്തില്‍ പൊന്തി കിടക്കുന്നുണ്ടായിരുന്നു, അവരുടെ വയര്‍ വെള്ളത്തില്‍ ഊതി നിടച്ച ബലൂണ്‍ പോലെ ഇളകി കൊണ്ടിരുന്നു.
മേക്കെതാത്തിന്റെ ശരിക്കാസ്വദിക്കാന്‍ അവിടെ ഉള്ള പുഴ മുറിച്ചു കടക്കണം, എന്നിട്ടു അപ്പുറത്തു പോയി ഏകദേശം ഒരു 6KM മുകളിലേക്കു പോവണം.
ഞങ്ങള്‍ പാന്റ്‌ എല്ലാം മടക്കി ഷൂ ഊരി കയ്യില്‍ പിടിച്ചു നടന്നു തുടങ്ങി, പുഴയില്‍ മുട്ടിനു മേലെ വെള്ളം ഉണ്ടായിരുന്നു. പുഴ മുറിച്ചു കടന്നു, മെല്ലെ നടന്നു. അപ്പോഴെക്കും മുകളില്‍ പോവാന്‍ ബസ്സ്‌ റെഡി ആയിരുന്നു, ഞങ്ങല്‍ ബസില്‍ കേറി, ഒരാള്‍ക്കു Rs:40, UP and Down. ഒരു പസ്സ്‌ തരും, അതില്‍ UP and Down ഉണ്ട്‌.
ബസ്സ്‌ ജാംബവാന്റെ കാലത്തുള്ളതാവണം, ശരിക്കു ചാരി ഇരിക്കാന്‍ പേടി തോന്നി, ചിലപ്പൊ ബസ്സ്‌ ഷര്‍ട്ടും കൊണ്ടു പോയാല്ലോ.


















ഞങ്ങള്‍ മുകളിലെത്തി, മെല്ലെ നടന്നു തുടങ്ങി, place is really superb. രണ്ടു ബാഗത്തും പാറ കെട്ടുകള്‍കൊണ്ടു നിറഞ്ഞു, പ്രകൃതി രമണീയമായ സ്ഥലം, വെള്ളം ഒഴുകുന്ന ശബ്ദം ചെവിയില്‍ വന്നടിക്കുന്നുണ്ട്‌, പാറ കെട്ടുകള്‍ക്കിടയിലൂടെ തിങ്ങി നിരഞ്ഞൊഴുക്കുന്ന വെള്ളം, ശരിക്കും മനോഹരം. നിരന്നു കിടക്കുന്ന പാറ, പാറയുടെ ചില ബാഗങ്ങല്‍ ഏതോ കാലത്തു വെള്ളം കൊണ്ടു പോയതാവണം, കൊത്തി വച്ച പോലെ, വെള്ളത്തിന്റെ ശില്‍പ്പി രണ്ടു വഷത്തും കൊത്തി എടുത്തിട്ടുണ്ട്‌, അതി മനൊഹര മായ പാറ കെട്ടുകള്‍.
























ഞങ്ങള്‍‍ അതിലൂടെ കറങ്ങി തുടങ്ങി, അപ്പോഴാണു മനസ്സിലായതു, വലരെ അപകടമേറിയ സ്ഥലമാണെന്നു, താഴെ നിറഞ്ഞൊഴുകുന്ന വെള്ളം, അതിന്റെ വശങ്ങളില്‍ പാറ കെട്ടിലൂടെ വേണം നടക്കാന്‍, അതും വലരെ മുകളിലൂടെ, ഞങ്ങല്‍ വളരെ കഷ്ട പെട്ടു, കൊത്തി പിടിച്ചു, അതിന്റെ പല ബാഗത്തേക്കും കറങ്ങി തുടങ്ങി. അതിനിടയില്‍ വിവേകിനു ഒരോ പോസുംവിവേകിനി ഒരോ സ്റ്റെപ്‌ വെക്കുമ്പോഴും ഫോട്ടോ വെണം.























ഞങ്ങള്‍ മെല്ലെ ഇരുന്നും, ഞരങ്ങിയും നീങ്ങി തുടങ്ങി, ഞങ്ങളുടെ എല്ലാരുടേം കാലില്‍ Woodland ആയതു കൊണ്ടു നല്ല ഗ്രിപ്‌ ആയിരുന്നു. അപ്പൊ വിവെകിനു ഒരു പരാതി, അവന്റെ ജീന്‍സ്‌ Woodland അല്ല, അപ്പൊ ഇരുന്നു ഞരങ്ങുംബൊള്‍ ഗ്രിപ്‌ ഇല്ലയെന്നു. ഞങ്ങള്‍ മുകളില്‍ എത്തിയിട്ടു ഗ്രിപ്പ്‌ തരാം എന്നു സമ്മതിച്ചു.























ഞങ്ങള്‍ അവിടെ നിന്നും താഴെ ഇറങ്ങുമ്പോഴെല്ലാം, സുമോജ്‌ മുകളില്‍ തെന്നെ ഇരുന്നു. ഞങ്ങള്‍ അവിടെന്നു മെല്ലെ നീങ്ങി. വെള്ളം വരുന്ന മുകള്‍ ബാഗത്തേക്കു പോയി. അപ്പോഴാണു അതിന്റെ ശരിക്കുള്ള ഭംഗി മനസ്സിലായതു, വെള്ളം അതിന്റെ സര്‍വ്വ ശക്തിയുമെടുത്തു ഒഴുകി വരുന്ന പോലെ, ഒഴുകി വന്നു പാറയില്‍ അടിച്ചു തെറിക്കുന്നു, ശരിക്കും മനോഹരമായ സ്ഥലം. ഞങ്ങള്‍ കുറേക്കൂടെ തഴേക്കു ഇറങ്ങി, കൂടെ സുമോജിനെം കൂട്ടി, അവന്റെ പേടിക്കു ഞങ്ങള്‍ കൂട്ടു കൂടി.
ചില സ്ഥലങ്ങളില്‍ രണ്ടു പേരുടെ സഹായം കൂടാതെ ഇറങ്ങാന്‍ പറ്റാത്തതയിരുന്നു, അതെല്ലാം ഞങ്ങള്‍ പരസ്പരം സഹായിച്ചു ഇറങ്ങി. അങ്ങിനെ പലരും പോവത്ത സ്ഥലങ്ങിളൂടെ ഞങ്ങള്‍ പോയി. ശരിക്കും ആസ്വദിച്ചു, വിവേകിനു പല സ്ഥലങ്ങളിലും പോവാന്‍ പേടിയുണ്ടായിരുന്നില്ല കാരണം. അവന്റെ കയ്യില്‍ UP and DOWN ടിക്കറ്റ്‌ ഉണ്ടായിരുന്നു. താഴെ പോയാല്‍ മേലെ വരാല്ലോ. അതു കൊണ്ടു വിവേക്‌ ദൈര്യമായി പാറയിലൂടെ സഞ്ചരിച്ചു. ഒരു 2:00:PM ആയപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നു തിരിക്കാന്‍ തീരുമാനിച്ചു, എല്ലാര്‍ക്കും നല്ല വിശപ്പും വന്നു തുടങ്ങിയിരുന്നു, ഞങ്ങള്‍ തിരിച്ചു നടന്നു തുടങ്ങി. മുകളിലെത്തി, മോരു കുടിച്ചു കുറച്ചു നേരം വിശ്രമിച്ചു.

കുറചു കഴിഞ്ഞപ്പോല്‍ ബസ്സ്‌ എന്നു വിളിക്കാവുന്ന രൂപത്തിലുള്ള വണ്ടിയെത്തി, ഞങ്ങള്‍ തിരിച്ചു താഴെയെത്തി, വിശക്കുന്നതു കൊണ്ടു അവിടെ നിന്നു തെന്നെ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു, അങ്ങിനെ ഞങ്ങള്‍ ചിത്രഹാരയും പിന്നെ ഓമ്ലെറ്റും കഴിച്ചു. കൂടെ ഒരു 7 upഉം കഴിച്ചു.



















സമയം 3:30:PM, ഞങ്ങള്‍ അവിടെ നിന്നും ചുംഞ്ചി വാട്ടര്‍ ഫാള്‍ കാണാന്‍ പോവാം എന്നു തീരുമാനിച്ചു.













ചുംഞ്ചി വാട്ടര്‍ ഫാള്‍, ഇതു കാവെരി നദിയിലേക്കൊഴുകുന്ന ഒരു വലിയ അരുവിയാണു, അതു ചുംഞ്ചിയില്‍ പാറയിലുള്ള രണ്ടു ചെറിയ വിടവിലൂടെ തഴേക്കു ഒഴുകുന്നു, അതി മനോഹരമായ കാഴ്‌ച്ച. കാര്‍ ചുംഞ്ചിയിലേക്കു തിരിച്ചു, അവിടെ എത്തിയപ്പോള്‍ സമയം 5:00PM, അത്ര നല്ല സ്ഥലമാണെന്നു തോന്നിയില്ല, പക്ഷേ ഞങ്ങള്‍ താഴേക്കു ചെന്നപ്പോഴാണു അതിന്റെ ഭംഗി ശരിക്കും കാണാന്‍ പറ്റിയതു, മുകളില്‍ നിന്നും വെള്ളം ഒലിചിറങ്ങി. പാറ കെട്ടിനുള്ളില്‍ തടഞ്ഞു കിടക്കുന്നു, അതു അവിടെ നിന്നും










രണ്ടു പാറ കെട്ടുകള്‍ക്കിടയിലൂടെ താഴേക്കൊഴുകുന്നു. Simply Superb. അതിന്റെ ഭംഗി കാണുക തെന്നെ വേണം, രണ്ടും നല്ല സുന്ദരമായൊഴുകി താഴെ വീഴുന്നു. അതില്‍ ഒരു വെള്ള ചാട്ടം, പകുതിക്കു വച്ചു വേറൊരു പാറകെട്ടില്‍ തട്ടി തിരിച്ചൊഴുകുന്നു, രണ്ടാമെത്തേതു, നേരെ താഴേക്കു വീഴുന്നു, ശരിക്കും മനോഹരം.


















അവിടെ മുകളില്‍ വെള്ളം കെട്ടി കിടക്കുന്നിടത്തു കുറേ പേര്‍ ഇറങ്ങി കുളിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ഒന്നു കണ്ടു, എങ്ങിനെ താഴെ എത്താം എന്നായിരുന്നു ചിന്ത, ഞങ്ങള്‍ മറ്റൊന്നും ആല്‍ളോചിച്ചില്ല, കുത്തനെയുള്ള പാറ കെട്ടിലൂടെ, താഴേക്കിറങ്ങി.


















ഞങ്ങള്‍ താഴെ ചെന്നു, മുകളില്‍ നിന്നും വെള്ളം വരുന്നതു ശരിക്കും ആസ്വദിച്ചു. വെള്ളം തഴെ പാറ കെട്ടില്‍ വീണു, മുഖത്തേക്കു തെറിക്കുന്നുണ്ട്‌, ശരിക്കും അതിന്റെ ഭംഗി ആസ്വദിച്ചു.























സമയം 6 മണിയായി. ഞങ്ങള്‍ കാറില്‍ കേറി ബാംഗ്ലൂര്‍ ലക്ഷ്യമാക്കി തിരിച്ചു. ഏകദേശം 8:30PM നു ഞങ്ങള്‍ തിരിച്ചു ബാംഗ്ലൂര്‍ എത്തി.

A super place, and a wonderful time.

Labels